ഗുണങ്ങൾ മാത്രമല്ല, അവക്കാഡോയ്ക്കുമുണ്ട് ചില പാർശ്വഫലങ്ങൾ!
നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് അവാക്കാഡോ. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കാനുമൊക്കെ അവക്കാഡോ മികച്ചതാണ്.
പക്ഷേ നമ്മൾ അവഗണിക്കുന്ന ചില പാർശ്വഫലങ്ങളും അവക്കാഡോയ്ക്കുണ്ട്.
അവക്കാഡോയിൽ കലോറി കൂടുതലായതിനാല്‍ ഇത് സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും.
അവക്കാഡോ ലാടെക്‌സ് അലര്‍ജിയെ വഷളാക്കാം. ചൊറിച്ചല്‍, നീരുവെക്കല്‍, ശ്വാസതടസം എന്നിവയിലേക്ക് നയിക്കുന്നു.
അവക്കാഡോ കഴിക്കുന്നത് ചിലരില്‍ ഗ്യാസ്, വയറ്റില്‍ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ഇവയിൽ നാരുകൾ വളരെ കൂടുതലാണ്. ഇത് സെന്‍സിറ്റീവ് ദഹനവ്യവസ്ഥയുള്ളവരെ ബാധിക്കാം.
മൈഗ്രേന്‍ ഉള്ളവര്‍ അവക്കാഡോ കഴിക്കുമ്പോള്‍ സൂക്ഷിക്കണം. കാരണം ഇവ മൈഗ്രേന്‍ ട്രിഗര്‍ ചെയ്യാന്‍ കാരണമാകും. തലവേദന കൂടാനും ഓക്കാനം, ചര്‍ദ്ദി തുടങ്ങിയവയ്ക്കും അവക്കാഡോ കാരണമാകും.
ചിലരില്‍ അവക്കാഡോ അലര്‍ജിക്ക് കാരണമാകും. തൊലിപ്പുറത്ത് ചൊറിച്ചില്‍, തിണര്‍പ്പ്, തടിപ്പ് എന്നിവ അലര്‍ജിക് റിയാക്ഷന്‍ ആകാം.
അവക്കാഡോയിൽ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ ആസിഡ് റിഫ്ലക്സ് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാക്കാം.
ഗര്‍ഭിണികള്‍ അവക്കാഡോ കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും ചിലരില്‍ ഇത് ദഹന പ്രശ്‌നങ്ങള്‍, നെഞ്ചെരിച്ചില്‍, വയറ്റില്‍ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.