ശൈത്യകാലത്ത് ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. പലവിധ അസുഖങ്ങളും പിടിപ്പെടാനുള്ള സാധ്യതയുണ്ട്. ഡയറ്റിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പ്രതിരോധശഷി വർധിപ്പിക്കാനും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ഈ തണുപ്പുകാലത്ത് നിങ്ങളെ ഊർജസ്വലമാക്കാനും സഹായിക്കുന്ന ചില വിത്തുകൾ പരിചയപ്പെടാം. പോഷകസമൃദ്ധമായ ഇവ ആരോഗ്യത്തിന് ബെസ്റ്റാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ചിയ സീഡ്സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും ലിഗ്നാനുകളുടെയും മികച്ച് ഉറവിടമാണ് ഫ്ലാക്സ് സീഡ്. ഇത് വീക്കം കുറയ്ക്കുകയും ഹോർമോൺ ബാലൻസ് നിയന്ത്രിക്കുകയും ചെയ്യുന്നു. ദഹനം സുഗമമാക്കുന്നു. ഹൃദയാരോഗ്യവും സംരക്ഷിക്കുന്നു.
മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകൾ പ്രതിരോധശേഷി വർധിപ്പിക്കുകയും നല്ല ഉറക്കം നൽകുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
വിറ്റാമിൻ ഇ കൂടുതലുള്ള സൂര്യകാന്തി വിത്തുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുകളുടെയും നാരുകളുടെയും മികച്ച ഉറവിടം കൂടിയാണിവ.
കാൽസ്യം, മഗ്നീഷ്യം, നാരുകൾ എന്നിവയാൽ സമ്പന്നമായ എള്ള് എല്ലുകളുടെ സാന്ദ്രത, ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയവ നിലനിർത്തുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.