സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ ആവശ്യമായിരുന്നു പ്രതിപക്ഷ നേതാവ് സബ്മിഷനിലൂടെ ഉന്നയിച്ചത്. ഇഡിക്കെതിരേ എന്നു തോന്നിക്കുമെങ്കിലും സർക്കാരിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു സബ്മിഷൻ .അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ സർക്കാരിന് ഉത്തരവാദിത്വം ഇല്ലെെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ക്രമസമാധാന ചുമതലയിൽ നിന്ന് രജിത എന്ന പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ മാറ്റിനിർത്തണമെന്നും ആയിരുന്നു ഹൈക്കോടതി നിർദേശിച്ചിരുന്നത്. എന്നാൽ രജിതയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു സർക്കാർ നിലപാട്.
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. എങ്കിലും ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിജയ് ബാബുവിന് ജാമ്യം നൽകും. ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ. സൈബർ പരിശോധനയിലാണ് അനൂപിന്റെ ഫോണിൽ നിന്ന് തെളിവ് ലഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കണം, ഫൊറൻസിക് പരിശോധനാ ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്, കൂടുതൽ ആളുകളെ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണ സംഘം കോടതിയിൽ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
Vijay Babu Sexual Assault Case: പുതുതായി നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് നടനും സംവിധായകനുമായ വിജയ് ബാബു (Vijay Babu) ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.