മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിർദേശം.
ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ. സൈബർ പരിശോധനയിലാണ് അനൂപിന്റെ ഫോണിൽ നിന്ന് തെളിവ് ലഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കണം, ഫൊറൻസിക് പരിശോധനാ ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്, കൂടുതൽ ആളുകളെ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണ സംഘം കോടതിയിൽ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് അട്ടിമറിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
Actress Attack Case Kavya Madavan Interrogation ആദ്യം നടിയെ ആക്രമിച്ച കേസിലും പിന്നീട് വധഗൂഢാലോചന കേസുമായും ബന്ധപ്പെട്ട വിവരങ്ങൾ കാവ്യയിൽ നിന്ന് തേടും.
സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരെയാണ് മാറ്റിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.