ഡല്‍ഹി സര്‍ക്കാരും മാറി മാറി വരുന്ന ലഫ്റ്റനന്റ് ഗവർണര്‍മാരും തമ്മിലുള്ള പോര് പ്രസിദ്ധമാണ്. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ അധികാരമേറ്റ കാലം മുതല്‍ ഈ പോര് തുടരുകയാണ്.
ജനക്ഷേമകരമായ പദ്ധതികളുമായി പഞ്ചാബില്‍ അധികാരത്തിലേറിയ ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹി പോലെ പഞ്ചാബിലും വിദ്യാഭ്യാസ മേഖലയിൽ പ്രശംസനീയമായ പ്രവർത്തനമാണ് നടക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം അണ്ണാ ഹസാരെയുടെ ഇടപെടല്‍. ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച അദ്ദേഹം പുതിയ മദ്യനയത്തെ വിമർശിയ്ക്കുകയും മദ്യശാലകൾ പൂട്ടാനും ആവശ്യപ്പെട്ടു.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഇ. ഡൽഹി സർക്കാരിന്റെ എക്സൈസ് നയത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കറുകള്‍ CBI പരിശോധിച്ചു.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ സിബിഐ റെയ്ഡിനും AAP എംഎൽഎമാരെ പാട്ടിലാക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തിനും പിന്നാലെ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാൾ രാവിലെ 11 മണിക്ക് പാര്‍ട്ടിയുടെ എല്ലാ എംഎൽഎമാരുടേയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
അങ്കലാപ്പില്‍ ആം ആദ്മി പാര്‍ട്ടി. നിലവിലെ രാഷ്ട്രീയ സാഹചര്യവും ആം ആദ്മി പാര്‍ട്ടി നേതാക്കൾക്കെതിരെ ഇഡിയും സിബിഐയും നടത്തിയ റെയ്ഡുകളും ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമവും ചർച്ച ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയില്‍ 11 മണിയോടെയാണ് യോഗം നടക്കുക.
ഡൽഹി സർക്കാരിന്റെ എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ആം ആദ്മി പാർട്ടിയെ പിളർത്തി ബിജെപിയുമായി കൈകോർക്കാൻ പാര്‍ട്ടിയില്‍ നിന്ന് സന്ദേശം ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
ഡല്‍ഹി സര്‍ക്കാരിനെതിരെ നടക്കുന്ന എക്സൈസ് അഴിമതിക്കേസിന് പിന്നാലെ മറ്റൊരു അഴിമതി ആരോപണം കൂടി അന്വേഷിക്കാന്‍ CBI രംഗത്ത്. ഡൽഹിയിലെ ആം ആദ്മി പാർട്ടി സര്‍ക്കാര്‍ 1000 ലോ ഫ്ലോര്‍ ബസുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ചാണ് അന്വേഷണം.
Delhi Liquor Policy Scam : ലുക്ക്ഔട്ട് നോട്ടീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നാടകമാണെന്നും താൻ ഡൽഹിയിൽ തന്നെയുണ്ടെന്നും ആം ആദ്മി പാർട്ടി നേതാവ് ട്വിറ്ററിൽ കുറിച്ചു.
ദില്ലിയിലും പഞ്ചാബിലും നിലനിന്നിരുന്നതിന് സമാനമായ ഒരു സാഹചര്യമല്ല കേരളത്തില്‍ ഇന്നുള്ളത് എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ എന്ത് തരം രാഷ്ട്രീയ മുദ്രാവാക്യം ആയിരിക്കും കെജ്രിവാള് മുന്നോട്ട് വയ്ക്കുക എന്നതും കാത്തിരുന്ന് കാണണം
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ രാഷ്ട്രീയ പ്രധാന്യമില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞു. ഇരു പേർട്ടുകളുടെ സംയുക്ത തീരുമാനമാണെന്നിതെന്നും ട്വന്റി ട്വന്റി പാർട്ടി സ്ഥാപകൻ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള സംഘം ഡൽഹിയിലെ കാൽഖാജിയിലുള്ള സ്കൂളുകൾ സന്ദർശിച്ചുയെന്നും, ആ സ്കുളുകളുടെ മാതൃക കേരളത്തിൽ പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ്. എഎപി എംൽഎ അതിഷി തന്റെ ട്വിറ്ററിൽ കുറിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.