വീടിനുള്ളിലെ ചൂട് സഹിക്കാനാകുന്നില്ലെ? ചൂട് കുറക്കാൻ ഈ വഴികൾ പരീക്ഷിക്കൂ
രാത്രി ചൂട് കുറവാണെങ്കിലും പകൽ സമയത്ത് വീടുകളിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യമാണ്
വീട്ടിലെ ചൂട് കുറക്കാൻ കഴിയുന്ന വഴികൾ എന്തൊക്കെയെന്ന് നോക്കാം
പകൽ സമയങ്ങളിൽ ജനാലകൾ തുറന്നിടുന്നത് ഒഴിവാക്കാം
രാത്രി സമയങ്ങളിൽ ജനാലകൾ തുറന്നിടാം
മുറിയിലെ എതിർ ദിശയുള്ള ജനാലകൾ തുറന്നിടുന്നതും ചൂടിനെ പുറംതള്ളാൻ സഹായിക്കും
മുറിയിലെ ടേബിൾ ഫാൻ ജനാലയോട് ചേർത്ത് വെക്കാം
സീലിങ് ഫാൻ ഉപയോഗിക്കുമ്പോൾ മീഡിയം സ്പീഡിൽ ഇടുന്നതാണ് നല്ലത്
ഒരു പാത്രത്തിൽ ഐസ് ക്യൂബുകൾ നിറച്ച് ഫാനിന് താഴെയായി വെക്കാം, ഇത് മുറിക്കുള്ളിൽ തണുപ്പ് വ്യാപിക്കാൻ സഹായിക്കും
രാത്രികാലങ്ങളിൽ മുറിയുടെ നിലം തുടക്കാം