Gut Health

ഈ പഴങ്ങൾ കഴിച്ച് കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കാം!

Zee Malayalam News Desk
Feb 16,2025
';

പഴം

പ്രോട്ടീനും, പ്രീബയോട്ടിക്സും അടങ്ങിയ പഴം കുടലിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. ദഹനത്തിനും പഴം ബെസ്റ്റാണ്.

';

പൈനാപ്പിൾ

ബ്രോമലൈൻ അടങ്ങിയ പൈനാപ്പിൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

';

ബെറി പഴങ്ങൾ

ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ബെറി തുടങ്ങിയവയിൽ ആന്റി ഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്റെ ആരോ​ഗ്യത്തെ സംരക്ഷിക്കും.

';

അവോക്കാഡോ

നാരുകളും ആരോ​ഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ അവോക്കാഡോ ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യും.

';

ആപ്പിൾ

ആപ്പിളിൽ പെക്റ്റിൻ എന്ന ഒരു തരം നാര് അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോ​ഗ്യത്തിനായുള്ള ബാക്ടീരിയകളെ സംരക്ഷിക്കുകയും ചെയ്യുന്നു.

';

പപ്പായ

പപ്പെയ്ൻ കൊണ്ട് സമ്പുഷ്ടമാണ് പപ്പായ. ഇത് ദഹനം എളുപ്പമാക്കാൻ സഹായിക്കും.

';

മാതളനാരങ്ങ

പോളിഫെനോളുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ മാതളനാരങ്ങ കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള കുടലിന്റെ ആരോ​ഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story