മധുരപ്രിയരാണോ? മധുരത്തോടുള്ള താല്പര്യം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉൾപ്പെടുത്തൂ
ഫൈബറിനോടൊപ്പം ഒമേഗ3 അടങ്ങിയ ചിയ വിത്തുകൾ ദഹനത്തിന്റെ വേഗത കുറയ്ക്കുകയും മധുരത്തോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യും.
പ്രോട്ടീനും പ്രോബയോടിക്സും ധാരാളം അടങ്ങിയ യോഗേര്‍ട്ട് വിശപ്പിനെ നിയന്ത്രിക്കുന്നതിനോടൊപ്പം മധുരത്തോടുള്ള ആസക്തി കുറയ്ക്കും
ഇന്‍സുലിൻ ലെവൽ നിയന്ത്രിച്ച് മധുരത്തോടുള്ള ആസക്തിയും കറുവപ്പട്ട കുറയ്ക്കും
ചെറിയ മധുരമടങ്ങിയ ധാരാളം ഫൈബറടങ്ങിയ ബെറി പഴങ്ങള്‍ മധുര പലഹാരത്തിനു പകരമായി കഴിക്കാനാകും
ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ, എന്നിവയടങ്ങിയ അവക്കാഡോ മധുരത്തോടുള്ള ആസക്തി കുറയ്ക്കും
ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് മധുരത്തോടുള്ള ആസക്തി കുറയ്ക്കും
ആരോഗ്യകരമായ കൊഴുപ്പും ധാരാളം പ്രോട്ടീനും അടങ്ങിയ നട്സുകള്‍ വയർ നിറഞ്ഞതായി തോന്നാനും മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.