പ്രമേഹക്കാർക്ക് ധൈര്യമായി കഴിക്കാം; ഈ പഴങ്ങളിൽ ഗ്ലൈസെമിക് സൂചിക കുറവാണ്!
കാർബോഹൈഡ്രേറ്റ് കുറവും നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതുമായ പഴമാണ് പീച്ച്. ഇവയ്ക്ക് ഏകദേശം 40-44 ജിഐ ഉണ്ട്.
ആന്തോസയാനിനുകൾ അടങ്ങിയ ചെറി പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവയ്ക്ക് ഏകദേശം 20 ജിഐ ഉണ്ടാകും.
നാരുകളാൽ സമ്പന്നമായ പിയർ പഴങ്ങൾക്ക് ഏകദേശം 30-40 ജിഐ ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഗ്ലൈസെമിക് സൂചിക കുറഞ്ഞ പഴങ്ങളാണ് സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി എന്നിവ. ഇവയിൽ ധാരാളം നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
നാരുകളും പോളിഫെനോളുകളും അടങ്ങിയ ആപ്പിളിന്റെ ജിഐ 36-40 ആണ്. ഇവ പ്രമേഹ രോഗികൾക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരു ഫ്രൂട്ടാണ്.
നാരുകൾ ധാരാളം അടങ്ങിയ ഫ്രൂട്ടാണ് ഓറഞ്ച്. ഇവയ്ക്ക് 40-45 ജിഐ ആണുള്ളത്.
ജിഐ കുറഞ്ഞ പ്ലം പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റിയ ഒന്നാണ്. ഇവയിൽ ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.