ആരോഗ്യം മാത്രമല്ല ചർമ്മ സംരക്ഷണത്തിനും കറുത്ത മുന്തിരി ബെസ്റ്റാ! ഗുണങ്ങൾ അറിയാം
വിറ്റാമിൻ സി, കെ എന്നിവയാൽ സമ്പുഷ്ടമായ കറുത്ത മുന്തിരി രോഗപ്രതിരോധശേഷി കൂട്ടുന്നു.
കറുത്ത മുന്തിരിയിൽ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ഓർമ്മശക്തി കൂട്ടും.
രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്ന കറുത്ത മുന്തിരി ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
ഗ്ലൈസെമിക് സൂചിക കുറഞ്ഞ കറുത്ത മുന്തിരിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.
നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള കറുത്ത മുന്തിരി ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധം തടയുകയും ചെയ്യും.
കറുത്ത മുന്തിരിയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുന്നു. കൂടാതെ വാർധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക