പിസിഒഎസ് ഉണ്ടോ? എങ്കിൽ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
പിസിഒഎസ് ഉള്ളവർ സോയ പാൽ, ടോഫു തുടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക. സ്ത്രീകളിൽ സ്വാഭാവിക ഹോർമോൺ അളവിനെ തടസപ്പെടുത്തുന്ന ഫൈറ്റോ ഈസ്ട്രജൻ ഇവയിൽ അടങ്ങിയിട്ടുണ്ട്.
പഞ്ചസാര അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. അധിക പഞ്ചസാര ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും.
പ്രോസസ്ഡ്, ഫാസ്റ്റ് ഫുഡുകളിൽ ട്രാൻസ് ഫാറ്റുകളും പ്രിസർവേറ്റീവുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഹോർമോൺ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നു.
അമിതമായ മദ്യപാനം കരളിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തും. ഇത് ഹോർമോൺ മെറ്റബോളിസത്തെ ബാധിക്കുകയും ശരീരഭാരം കൂടാൻ കാരണമാകുകയും ചെയ്യും.
വറുത്ത ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ഹോർമോൺ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
പാലുൽപ്പന്നങ്ങൾ ഹോർമോൺ അസുന്തലിതാവസ്ഥയ്ക്ക് കാരണമാകുന്നു.
റിഫൈൻഡ് കാർബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം മോശമാക്കുകയും ചെയ്യും. ഇത് പിസിഒഎസ് ലക്ഷണങ്ങൾക്കും കാരണമാകുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക