പാദങ്ങളിലെ വിണ്ടുകീറൽ; പരിഹാരം വീട്ടിൽ തന്നെയുണ്ട്!
അല്‍പം അരിപൊടിയും ചെറു നാരങ്ങ നീരും തേനില്‍ കലര്‍ത്തി വിണ്ടു കീറിയ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. തേന്‍ നേരിട്ട് പുരട്ടുന്നതും ഗുണകരം.
ദിവസവും ഒരു നേരം വെളിച്ചെണ്ണ ഉപയോഗിച്ച് പാദങ്ങൾ മസാജ് ചെയ്യാം.
നാരങ്ങ നീര് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് പാദങ്ങൾ വിണ്ടു കീറുന്നത് തടയുന്നു. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം.
വിണ്ടു കീറിയ ഭാഗങ്ങളിൽ കറ്റാർവാഴ ജെൽ പുരട്ടി മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
വാഴപ്പഴത്തിന്റെ പള്‍പ്പ് കാലിലെ വിണ്ടു കീറിയ ഭാഗങ്ങളില്‍ പുരട്ടി മസാജ് ചെയ്യാം.
ഗ്ലിസറിനും റോസ് വാട്ടറും മിക്സ് ചെയ്ത് പാദങ്ങളിൽ പുരട്ടുന്നതും വിണ്ടു കീറൽ തടയും.
ആര്യവേപ്പിലയും പച്ച മഞ്ഞളും അരച്ച് പാദങ്ങളിൽ പുരട്ടുന്നത് വിണ്ടു കീറൽ, കുഴിനഖം എന്നിവ തടയാൻ സഹായിക്കുന്നു.
കഞ്ഞിവെള്ളത്തിലേക്ക് തേനും അല്‍പം വിനാഗിരിയും ചേര്‍ത്ത് ലായനി തയ്യാറാക്കാം. ഇതിലേക്ക് കാലുകള്‍ മുക്കി വയ്ക്കാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.