പ്രതിരോധശേഷി വർധിപ്പിക്കാൻ വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കാം
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ്ഫ്രൂട്ട് എന്നിവ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധയുണ്ടാകുന്നത് തടയാനും സഹായിക്കുന്നു.
ഫൈബറിൻ്റെയും വിറ്റാമിൻ സിയുടെയും മികച്ച ഉറവിടമായ ആപ്പിൾ കഴിക്കുന്നത് കുടലിൻ്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.
തണ്ണിമത്തനിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ലൈക്കോപീനും പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങളും അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവയുടെ മികച്ച സ്ത്രോതസ്സാണ് കിവി. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ബ്ലൂബെറി, ബ്ലാക്ക്ബെറി, സ്ട്രോബെറി എന്നീ ബെറികളിൽ ഫേവനോയ്ഡുകളും വിറ്റാമിൻ സിയും ധാരാളമടങ്ങിയിരിക്കുന്നു. ഇവ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
വിറ്റാമിൻ സി, പപ്പെയ്ൻ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പപ്പായ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.