PCOS

പിസിഒഎസ് ഉണ്ടോ? എങ്കിൽ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

Zee Malayalam News Desk
Feb 10,2025
';

സോയ ഉൽപ്പന്നങ്ങൾ

പിസിഒഎസ് ഉള്ളവർ സോയ പാൽ, ടോഫു തുടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക. സ്ത്രീകളിൽ സ്വാഭാവിക ഹോർമോൺ അളവിനെ തടസപ്പെടുത്തുന്ന ഫൈറ്റോ ഈസ്ട്രജൻ ഇവയിൽ അടങ്ങിയിട്ടുണ്ട്.

';

മധുരം

പഞ്ചസാര അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. അധിക പ‍ഞ്ചസാര ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും.

';

ഫാസ്റ്റ് ഫുഡ്

പ്രോസസ്ഡ്, ഫാസ്റ്റ് ഫുഡുകളിൽ ട്രാൻസ് ഫാറ്റുകളും പ്രിസർവേറ്റീവുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഹോർമോൺ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നു.

';

മദ്യം

അമിതമായ മദ്യപാനം കരളിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തും. ഇത് ഹോർമോൺ മെറ്റബോളിസത്തെ ബാധിക്കുകയും ശരീരഭാരം കൂടാൻ കാരണമാകുകയും ചെയ്യും.

';

വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണം

വറുത്ത ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ഹോർമോൺ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

';

പാലുൽപ്പന്നങ്ങൾ

പാലുൽപ്പന്നങ്ങൾ‌ ഹോർമോൺ അസുന്തലിതാവസ്ഥയ്ക്ക് കാരണമാകുന്നു.

';

റിഫൈൻഡ് കാർബോഹൈഡ്രേറ്റ്

റിഫൈൻഡ് കാർബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം മോശമാക്കുകയും ചെയ്യും. ഇത് പിസിഒഎസ് ലക്ഷണങ്ങൾക്കും കാരണമാകുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story