നിങ്ങൾ ബിപി പേഷ്യന്റ് ആണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
ശീതീകരിച്ച ഭക്ഷണങ്ങളിൽ സോഡിയം അളവ് വളരെ കൂടുതലായിരിക്കും. ഇത് രക്തസമ്മർദ്ദം കൂടാൻ കാരണമാകും.
വറുത്ത ചിപ്സ്, പോപ്കോൺ തുടങ്ങിയവയിൽ ഉപ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ രക്തസമ്മർദ്ദം കൂടാൻ കാരണമാകും.
അച്ചാറുകൾ കേടുകൂടാതെ സൂക്ഷിക്കാൻ അത്യാവശ്യമായ ഒന്നാണ് ഉപ്പ്. കൂടുതൽ നാൾ ഇവ ഇരിക്കുന്തോറും അതിലെ സോഡിയം അളവും കൂടും.
ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഉയർന്ന രക്തസമ്മർദ്ദമുള്ളവർ തക്കാളി സോസ് ഒഴിവാക്കുന്നതാണ് നല്ലത്.
പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും ഉപ്പ് അമിത അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കൂടാൻ കാരണമാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.