ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും ഈ വിത്തുകൾ
ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഫ്ലാക്സ് സീഡ്സ് കൊളസ്ട്രോൾ കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമായ സൂര്യകാന്തി വിത്തുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്ന മത്തങ്ങ വിത്തുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ആൻറി ഓക്സിഡൻറ് സമ്പുഷ്ടമായ എള്ള് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
സസ്യാധിഷ്ഠിത പ്രോട്ടീൻറെ മികച്ച ഉറവിടമാണ് ഹെംപ് സീഡ്സ്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ഇവയുടെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ചിയ സീഡ്സ് നാരുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകളാൽ എന്നിവയാൽ സമ്പന്നമാണ്. ഇത് ഹൃദയാരോഗ്യം മികച്ചതാക്കുന്നു.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.