നിങ്ങളുടെ വൃക്കകൾ തകരാറിലാണോ? ഈ ലക്ഷണങ്ങൾ കണ്ടില്ലെന്നു നടിക്കല്ലേ
വിയര്‍പ്പു ഗ്രന്ഥികൾ ചുരുങ്ങുകയും ചർമ്മം വരണ്ടതാകുകയും ചെയ്യുന്നതും കിഡ്നി സംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം
കിഡ്നിയുടെ പ്രവർത്തനം തകരാറിൽ ആണെങ്കിൽ കൈകളിലും മുഖത്തുമെല്ലാം നീര് വരാനുള്ള സാധ്യതയും കൂടുതലാണ്
കിഡ്നി കൃത്യമായി വിഷാംശങ്ങൾ പുറന്തള്ളാതെയാകുമ്പോൾ വിശപ്പ് നഷ്ടപ്പെടാറുണ്ട്.
ശരീരത്തിൽ വിഷാംശങ്ങൾ കെട്ടിക്കിടക്കുന്നതോടെ ഓക്കാനം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്
വൃക്കകള്‍ തകരാറിലായ വൃക്തികള്‍ക്ക് ഉയര്‍ന്ന രക്തസമ്മർദ്ദം ഉണ്ടാകാറുണ്ട്.
വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍ മറ്റ് ലക്ഷണങ്ങളോടൊപ്പം നിരന്തരമായ ക്ഷീണത്തിനും കാരണമാകും
ഇരുണ്ട നിറം അല്ലെങ്കില്‍ അധിക നുരയോടുകൂടിയ മൂത്രവും കിഡ്നി സംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.