ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? അവഗണിക്കേണ്ട, വൃക്കരോഗത്തിന്റെയാകാം....
കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കമാണ് വൃക്ക രോഗികളുടെ പ്രധാനലക്ഷണം. ദീർഘനേരം ഇരിക്കുമ്പോൾ പാദങ്ങൾ വീർക്കുന്നതും ഇതിന്റെ ലക്ഷണമാണ്.
രാത്രിയിൽ ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് വൃക്കരോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്.
വൃക്കരോഗികൾക്ക് ഭക്ഷണം കഴിക്കാനുള്ള താൽപര്യം നഷ്ടപ്പെടുകയും ഭക്ഷണം കഴിച്ച ശേഷം ഓക്കാനം അനുഭവപ്പെടുകയും ചെയ്യുന്നു.
ഊർജ്ജ നില കുറയുകയും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതുമാണ് വൃക്ക രോഗികളുടെ മറ്റൊരു ലക്ഷണം.
വൃക്കരോഗികൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
വൃക്കയിലെ തകരാറുകൾ ഏകാഗ്രതയെ ദോഷകരമായി ബാധിക്കും. പഠനത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് തോന്നിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.