Chanakya Niti: തോറ്റിടത്ത് നിന്ന് വിജയം കരസ്ഥമാക്കാം; ഈ ചാണക്യ തന്ത്രങ്ങൾ പിന്തുടരൂ....

ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമാണ് ചാണക്യന്‍. 

 

ചാണക്യന്‍ രചിച്ച നിരവധി ഗ്രന്ഥങ്ങള്‍ ഇന്നും മനുഷ്യര്‍ക്ക് ഉപയോഗപ്രദമാണ്. അദ്ദേഹത്തിന്റെ ചിന്തകൾ ജീവിതലക്ഷ്യം കൈവരിക്കാന്‍ മനുഷ്യനെ പ്രചോദിപ്പിക്കുന്നു.

1 /6

ജീവിതത്തിൽ വിജയം നേടാൻ ആ​ഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. അതിന് വേണ്ടി എന്ത് ചെയ്യാനും എത്രയൊക്കെ കഠിനാധ്വാനം ചെയ്യുന്നതിനും തയ്യാറാണ്. എന്നാല്‍ എന്താണ് ചെയ്യേണ്ടത് എപ്രകാരമാണ് തുടങ്ങേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തത് പലപ്പോഴും വിജയത്തിന് തടസ്സം സൃഷ്ടിക്കുന്നു.  

2 /6

കഠിനാധ്വാനത്തിലൂടെ വിജയം കരസ്ഥമാക്കുമ്പോള്‍ പലര്‍ക്കും പരാജയം നേരിടേണ്ടി വരാം. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ എങ്ങനെ മുന്നോട്ട് പോവണം, എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെ തളരാതെ മുന്നേറണം എന്നതിനെ കുറിച്ച് ചാണക്യനീതിയില്‍ ചാണക്യന്‍ പരാമർശിക്കുന്നുണ്ട്. 

3 /6

ജീവിതത്തിൽ വിജയം കരസ്ഥമാക്കാൻ സ്വയം നിയന്ത്രണം അനിവാര്യമാണ്. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഈ കഴിവ് അവനെ സമ്പന്നതയിലേക്ക് എത്തിക്കുമെന്ന് ചാണക്യന്‍ പറയുന്നു.      

4 /6

അതിനാൽ പ്രലോഭനങ്ങളില്‍ വീണു പോവാതെ എല്ലാ കാര്യവും ചെയ്യുന്നതിനും ദീര്‍ഘകാല വിജയം കരസ്ഥമാക്കുന്നതിനും ശ്രദ്ധിക്കുക. ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കുക. എന്നാൽ വിജയം നിങ്ങളെ തേടി വരുമെന്ന് ചാണക്യൻ പറയുന്നു.   

5 /6

ഭാഗ്യത്തില്‍ മാത്രം വിശ്വസിച്ച് ഇരിക്കരുതെന്ന് ചാണക്യൻ ഉപദേശിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പരാജയമാണ് നല്‍കുന്നത്. ഏത് സാഹചര്യത്തിലും കഠിനാധ്വാനം ചെയ്യുന്നതിനും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും ശ്രദ്ധിക്കണം. കൂടുതല്‍ പരിശ്രമിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ലഭിക്കുന്നു. അവ നിങ്ങളുടെ ജീവിതം തന്നി മാറ്റി മറിക്കുമെന്ന് ചാണക്യ നീതിയിൽ പറയുന്നു.       

6 /6

നിങ്ങളുടെ ബലഹീനതകളെ കുറിച്ച് നിങ്ങള്‍ക്ക് കൃത്യമായി അറിയാം. എന്നാല്‍ അവ ഒരിക്കലും മറ്റൊരാളോട് തുറന്ന് പറയരുത്. ഇത്തരം വെളിപ്പെടുത്തലുകള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. നിങ്ങൾക്കെതിരെയുള്ള ആയുധമായി എതിരാളികള്‍ അവയെ പ്രയോഗിക്കുന്നു.  അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും ബലഹീനതയെക്കുറിച്ച് സംസാരിക്കരുതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola