ഇടുക്കി: മൂന്നാറിൽ ഓടികൊണ്ടിരുന്ന കാർ കാട്ടാന ചവിട്ടി മറിച്ചു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിൻ്റിന് സമീപം വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന ചവിട്ടി മറിച്ചത്. വിനോദ സഞ്ചാരികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. മൂന്നാറിൽ നിന്നും വിദേശ വിനോദ സഞ്ചാരികളടങ്ങുന്ന നാല് പേരുടെ സംഘം തേക്കടിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിൻ്റിന് സമീപം വച്ച് ഇവരുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി. റോഡിന് മുകൾ ഭാഗത്ത് നിന്ന് പാഞ്ഞെത്തിയ ആന ഇന്നോവ കാർ ചവിട്ടി മറിക്കുകയായിരുന്നു. ആന ചവിട്ടിയതോടെ കാർ റോഡിൽ തലകീഴായി മറിഞ്ഞു.
വിനോദ സഞ്ചാരികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. വാഹനത്തിന് ഓടിക്കാൻ കഴിയാത്ത വിധം കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് ഉണ്ടായിരുന്ന പശു കിടാവിനെയും കാട്ടാന ആക്രമിച്ച് കൊന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ ആർ റ്റി സംഘവുമെത്തി കാട്ടാനയെ തുരത്തി. ഇംഗ്ലണ്ട് ലിവർ പൂൾ സ്വദേശികളായ വിനോദ സഞ്ചാരികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഓട്ടോറിക്ഷ യാത്രികൻ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.