Sreevaraham Balakrishnan Passed Away: പ്രശസ്ത കഥാകൃത്തും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു

Sreevaraham Balakrishnan Passed Away: വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 19, 2025, 12:04 PM IST
  • പ്രശസ്ത കഥാകൃത്തും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു
  • തൈക്കാട് ചിത്രയിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം
  • സംസ്കാരം ഇന്ന് വൈകുനേരം 4 മണിയോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും
Sreevaraham Balakrishnan Passed Away: പ്രശസ്ത കഥാകൃത്തും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കഥാകൃത്തും മാധ്യമ പ്രവർത്തകനും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു.  93 വയസായിരുന്നു.  തൈക്കാട് ചിത്രയിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകുനേരം 4 മണിയോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും. 

Also Read: സ്വർണ വില 64000 കടന്ന് കുതിക്കുന്നു; ഇന്ന് വർധിച്ചത് 520 രൂപ!

ധനുവച്ചപുരം സർക്കാർ കോളേജിലും മട്ടന്നൂർ പഴശ്ശിരാജ കോളേജിലും കേരളം ഹിന്ദി പ്രചാരസഭ എന്നിവിടങ്ങളിലും ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  12 വർഷത്തോളം കേറാമ രാജ്ഭവനിൽ പബ്ലിക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചു. സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് നിർണായ സമിതിയിൽ രണ്ടു തവണ അംഗമായിരുന്നു. 

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പ്രതിസന്ധി എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചു അതുപോലെ കെ ജി ജോർജിന്റെ മമ്മൂട്ടി ചിത്രമായ ഇലവൻകോട് ദേശത്തിന് സംഭാഷണം നൽകിയതും ശ്രീവരാഹം ബാലകൃഷ്ണനാണ്. ലെനിൻ രാജേന്ദ്രന്റെ സ്വാതിതിരുനാൾ, ഹരികുമാറിന്റെ സ്നേഹപൂർവ്വം മീര, ജെസി സംവിധാനം ചെയ്ത അശ്വതി എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.

Also Read: ബുധനും ശുക്രനും ചേർന്ന് സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഇവർക്ക് ലഭിക്കും ഡബിൾ നേട്ടങ്ങൾ!

ചലച്ചിത്ര നടൻ ജനാർദ്ദനന്റെ സിനിമ പ്രവേശത്തിന് വഴിതുറന്നതും ശ്രീവരാഹം ബാലകൃഷ്ണനാണ്. കേരളം സംസ്ഥാന ടെലിവിഷൻ അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അന്തരിച്ച നടനും നാടകകൃത്തുമായ പി ബാലചന്ദ്രൻ ഭാര്യാ സഹോദരനാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

 

Trending News