ASAP Skill Training: തൊഴിൽ നേടാം അസാപ്പിലൂടെ; പരിശീലനവും സാധ്യതകളും ഇങ്ങനെ..

ആദ്യഘട്ടത്തിൽ കോളേജുകളിലും സ്കൂളുകൾ തലത്തിലും വിദ്യാർത്ഥികളിൽ കമ്മ്യൂണിക്കേഷൻ സ്കിൽസ് വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം  പിന്നീട് തൊഴിലടിസ്ഥിത കോഴ്സായി ഇതിനെ സംസ്ഥാന സര്‍ക്കാർ മാറ്റുകയായിരുന്നു.

Written by - രജീഷ് നരിക്കുനി | Edited by - Priyan RS | Last Updated : Apr 21, 2022, 06:09 PM IST
  • വിദ്യർത്ഥകൾക്ക് പുറമോ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവർക്കും വിവിധ മേഖലയിലുള്ള നൈപുണ്യ വികസന പോഗ്രാമുളാണ് നൽകുന്നത്.
  • 2014 ൽ ഏഷ്യൻ ഗവൺമെന്റുമായി സഹകരിച്ച് ഒരു ലോൺ കേരള ഗവൺമെന്റ് എടുത്തു.
  • നിലവിൽ പ്രായ പരിധിയില്ല, സ്കൂൾ മുതൽ ജോലി ചെയ്യുന്നവർക്ക് വരെ കോഴിസിന്റെ ഭാഗമാകാനും സ്കീല്ലുകൾ മെച്ചപ്പെടുത്താനും സാധിക്കും.
ASAP Skill Training: തൊഴിൽ നേടാം അസാപ്പിലൂടെ; പരിശീലനവും സാധ്യതകളും ഇങ്ങനെ..

കുട്ടികൾ നൈപുണ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2012ലാണ് അസാപ്പ് സംസ്ഥാന  സർക്കാർ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ കോളേജുകളിലും സ്കൂളുകൾ തലത്തിലും വിദ്യാർത്ഥികളിൽ കമ്മ്യൂണിക്കേഷൻ സ്കിൽസ് വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം  പിന്നീട് തൊഴിലടിസ്ഥിത കോഴ്സായി ഇതിനെ സംസ്ഥാന സര്‍ക്കാർ മാറ്റുകയായിരുന്നു. അസാപ്പിന്റെ ലക്ഷ്യങ്ങള്‍  സീ മലയാളം ന്യൂസിനോട് പങ്കുവച്ച് സിഎംഡി ഉഷ ടൈറ്റസ്..

എന്താണ് അസാപ്പ് ? എന്തോക്കെയാണ് ഇതിന്റെ പ്രത്യേഗതകൾ ?

അസാപ്പ് കേരള ഗവൺമെന്റിന്റെ കമ്പനിയാണ്. അഡീഷണല്‍ സ്കീൽ അക്വസെഷന്‍ പോഗ്രാം കേരള എന്നാണ് ഇതിന്റെ പൂർണ്ണ പേര്. നൈപുണ്യ വികസനത്തിനായി നില കൊള്ളുന്ന കമ്പനിയാണിത്.വിദ്യർത്ഥകൾക്ക് പുറമോ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവർക്കും വിവിധ മേഖലയിലുള്ള  നൈപുണ്യ വികസന പോഗ്രാമുളാണ് നൽകുന്നത്. ഇൻട്രസ്ട്രിയ്ക്ക് അവശ്യമായ പരിശീലനമാണ് ഇവിടെനിന്നും  നൽകുന്നത്. സ്തകിൽ ദൗർലഭ്യം കാരണം പലർക്കും ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ട്. അതു കൊണ്ട് തന്നെ വ്യവസായങ്ങൾക്ക് ആവശ്യമായ സ്കിൽ എന്താണോ അത് കുട്ടികൾക്ക് നൽകുക എന്നാണ് പ്രധാന ലക്ഷ്യം. 103 വിഭാഗങ്ങളിലാണ് അസാപ്പ് നിലവിൽ ട്രയിനിങ് നൽകുന്നത്.

Read Also: ഭീകരനല്ല; പെട്ടെന്നിണങ്ങുന്ന കൂട്ടുകാരൻ അതാണ് ഇഗ്വാനകൾ

2020 ൽ സംസ്ഥാന സർക്കാർ അസാപ്പിനെ കമ്പനിയായി മാറ്റി. ഇതിന് ശേഷമാണോ വലിയമാറ്റം അസാപ്പില്‍ ഉണ്ടായത്?

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 2012ലാണ് അസാപ്പിന്റെ തുടക്കം. ആദ്യഘട്ടത്തിൽ സ്കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. 2014 ൽ ഏഷ്യൻ ഗവൺമെന്റുമായി സഹകരിച്ച് ഒരു ലോൺ കേരള ഗവൺമെന്റ് എടുത്തു.  ഇത് ഉപയോഗിച്ച് 9 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് 100 ഓളം കോഴ്സുകൾക്ക് പരിശീലനം നൽകി. 2019-ൽ ഇവരില്‍ നടത്തിയ പഠനത്തെ തുടർന്നാണ് ട്രെയിനിംഗ് രീതിയിൽ മാറ്റം വരുത്തുന്നത്. പീന്നീട് കോളേജുകളിൽ പഠിക്കുന്നവര്‍ക്ക് ഊന്നൽ നൽകുന്ന തരത്തിലേക്കാണ് ഇത് മാറ്റിയത്. തുടർന്ന് ഐ.ടി ഡിപ്പാർട്ട് മെന്റിന്റെ സഹകരണത്തോടെ കൂടുതൽ കോഴ്സുകൾ ആരംഭിച്ചു. ഇതിൽ ആദ്യത്തെതാണ് ഐ.ഐ.ടി പാലക്കാടിന്റ സഹകരണത്തോടെ ആരംഭിച്ച പോഗ്രാമാണ് ആർട്ടിഫിഷൻ ഇന്റലിജൻസ് മെഷീൻ പോഗ്രാം. ഇത് മൂന്ന് സെമസ്റ്റർ കൊണ്ട് പഠിപ്പിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിക്കുന്നത്.

അസാപ്പ് ട്രയിനിംഗ് പങ്കെടുക്കാകുന്നത് എങ്ങനെ പ്രായ പരിതിയുണ്ടോ ?

ചില കോഴ്സുകൾക്കുള്ള പ്രവേശനം കോഴ്സു എഴുതി പാസായാൽ മാത്രമാണ് ഉണ്ടാവുക. നിലവിൽ പ്രായ പരിധിയില്ല, സ്കൂൾ മുതൽ ജോലി ചെയ്യുന്നവർക്ക് വരെ കോഴിസിന്റെ ഭാഗമാകാനും സ്കീല്ലുകൾ മെച്ചപ്പെടുത്താനും സാധിക്കും. അന്താരാഷ്ട്ര ടെയിനിംങ് കമ്പനികളുമായി ചേർന്നുള്ള പരിശീലനമാണ് ഇവിടെ നടത്തുന്നത്. ചില കോഴ്സുകൾക്ക് സ്കോളർഷിപ്പും നൽകുന്നുണ്ട്.

കോഴ്സ് കഴിഞ്ഞുള്ള ജോലി സാധ്യത എത്രത്തോളമാണ് ? ഒപ്പം ട്രെയിനിംങ് സമയത്ത് വരുമാനം ഉണ്ടാക്കാൻ കഴിയുമോ ?

കോഴ്സ് കഴിഞ്ഞവരുടെ വിവരങ്ങള്‍ അസാപ്പിന്റെ തന്നെ ജോബ് പോർട്ടലിൽ നൽകും. ഇത് അവർക്കുള്ള ജോലി സാധ്യത എളുപ്പമാക്കും. ട്രെയിനിങ് നടത്തുന്ന കമ്പനികളും ജോലി വാഗ്ദാനവുമായി മുന്നോട്ട് വരാറുണ്ട്. ചില ട്രെയിനിം പാട്ണറുകൾ പരിശീലനത്തിൽ ഏർപ്പെടുന്ന സമയത്ത് തന്നെ വേദനം നൽകാറുണ്ട്. ഒപ്പം സ്പോൺസർ ഷിപ്പും അനുസരിച്ചുള്ള വരുമാനം ലഭിക്കും. ഇന്റെൺ ഷിപ്പ് ചെയ്യുമ്പോൾ കമ്പനികൾ വരുമാനമായി ചെറിയ തുക നൽകും.

Read Also: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വയം ഭരണാവകാശം നൽകണമെന്ന് വിദഗ്‌ധ സമിതി റിപ്പോർട്ട്

അസാപ്പിന്റെ സെന്റുകൾ കേരളത്തിൽ എവിടെയല്ലാമാണ് ഉള്ളത്. എങ്ങനെയാണ് ഈ ട്രെയിനിങിൽ പങ്കെടുക്കുക?

asapkerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിലേക്കുള്ള അപേക്ഷകൽ പ്രധാനമായും സ്വീകരിക്കുന്നത്. കോഴ്സിനെ കുറിച്ചുള്ള വിവരങ്ങളും ഇതില്‍ നൽകിയിട്ടുണ്ട്. പേമെന്റ് ഗയ്റ്റ് വെ വഴിയ ഇതിലൂടെ തന്നെ അഡ്മിഷൻ എടുക്കാവുന്നതാണ്. സംശങ്ങൾ ഈ മെയിൽ വഴിയും ഫോൺ വഴിയും തീർക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലയിലും ഡിസ്ട്രിറ്റ് പോഗ്രാം മാനേജറും ആറ് മുതൽ എട്ടുവരെയുള്ള  പോഗ്രാം മാനേജെർസുമുണ്ട്.

അസാപ്പ് വഴി കോഴ്സുകൾ പഠിക്കാനുള്ള ഫീസ് എത്രയാണ്. ?

കമ്പിനായി അസാപ്പ് രൂപീകരിച്ചതിന് ശേഷമാണ് സ്കിൽ ഡവലപ്പ് വികസനത്തിന് എത്തുന്നവരിൽനിന്ന് പണം ഈടാക്കാൻ തീരുമാനിച്ചത്. എന്നാൽ സ്പോണ്‍സർ ഫിപ്പ് ഉള്ള കോഴ്സുകൾക്ക് ഇളവുണ്ടാകും. ഒന്നര ലക്ഷം രൂപയുള്ള കോഴ്സുകൾ ഇവിടെ പഠിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ കേരള ബാങ്ക് ഇപ്പോള്‍ ഇത് പഠിക്കാനായി ലോൺ നൽകാൻ തയ്യാറായിട്ടുണ്ട്. ഒപ്പം വിവിദ സ്കോളര്‍ ഷിപ്പും ഏർപ്പെടുത്തയിട്ടുണ്ട്. സ്കോളർഷിപ്പ് ലഭിക്കുന്നവർ ആ തുക കഴിച്ച് ബാക്കി അടച്ചാൽ മതി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News