തിരുവനന്തപുരം: പ്രത്യാശയുടെ നിറവില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവൻറെ ഉയിർത്തെഴുനേൽപ്പിൻറ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും നടന്നു.സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പ ഉയിർപ്പ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍.
51 നോമ്പാചാരണത്തിന്റെ പൂർത്തീകരണത്തോടു കൂടിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ആഘോഷിക്കുന്നതും. ദുഃഖവെള്ളി ആചരണത്തിന്‍റെ ഭാഗമായി വിവിധ മലകളിലേക്കും കുരിശടികളിലേക്കും ‘കുരിശിന്‍റെ വഴി’യും നടന്നു.
യാക്കോബായ, ഓർത്തഡോക്സ് പള്ളികളിൽ ഇന്നലെ വൈകീട്ട് ശുശ്രൂഷകൾ നടന്നു.
സിറോ മലബാർ സഭയുടെ ഭൂരിഭാഗം പള്ളികളിലും ഇന്നു പുലർച്ചെ മുതൽ ഈസ്റ്റർ ആഘോഷങ്ങൾ തുടങ്ങി. കോതമംഗലം രൂപതക്ക് കീഴിലെ ആരക്കുഴ സെന്‍റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദൈവാലയത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ഉയിർപ്പ് ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ കാർമികത്വം വഹിച്ചു. നിരവധി വിശ്വാസികളാണ് വിവിധ ശുശ്രൂഷകളിലും വിശുദ്ധ കുർബാനയിലും പങ്കെടുത്തത്.
പട്ടം സെന്റ് മേരിസ് പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് കർദിനാൾ ക്ലിമിസ് ബാവ നേതൃത്വം നൽകി. ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബറോഡ മാർ ഗ്രിഗോറിയോസ് വലിയപള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഈസ്റ്റർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വീൽ ചെയ്റിലാണ് മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിയത്. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന് മാർപാപ്പ തൻറെ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.