Eye Health

കാഴ്ചശക്തി വർധിപ്പിക്കാൻ ഈ പോഷകങ്ങൾ വേണം!!!

Zee Malayalam News Desk
Feb 18,2025
';

ബീറ്റാ കരോട്ടിൻ

ബീറ്റാ കരോട്ടിൻ ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. ഇത് കണ്ണിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു. ക്യാരറ്റ്, മാമ്പഴം, മത്തങ്ങ എന്നിവയിൽ ഇത് അടങ്ങിയിരിക്കുന്നു.

';

ല്യൂട്ടിൻ, സിയാക്സാന്തിൻ

ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയുംടെ ദോഷകരമായ നീല വെളിച്ചത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതാണ് ഇവ. കൂടാതെ മാക്ുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇലക്കറികൾ, മുട്ട, ചോളം എന്നിവയിൽ ഇവ അടങ്ങിയിരിക്കുന്നു.

';

ഒമേ​ഗ 3 ഫാറ്റി ആസിഡ്

ഡ്രൈ ഐ സിൻഡ്രോം കുറയ്ക്കാൻ ഒമേ​ഗ 3 സഹായിക്കും. റെറ്റിനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, സാൽമൺ, ഫ്ലാക്സ് സീഡുകൾ, വാൽനട്ട് തുടങ്ങിയവയിൽ ഒമേ​ഗ 3 ഉണ്ട്.

';

സിങ്ക്

റെറ്റിനയുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതാണ് സിങ്ക്. നട്സ്, ബീൻസ്, കടല എന്നീ ഭക്ഷണങ്ങളിൽ ഇവ അടങ്ങിയിരിക്കുന്നു.

';

വിറ്റാമിൻ ഇ

പ്രായമാകുമ്പോൾ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളെ കുറയ്ക്കുകയും കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതാണ് വിറ്റാമിൻ ഇ. ബദാം, സൂര്യകാന്തി വിത്തുകൾ, ചര എന്നിവയിൽ ഇവ കാണപ്പെടുന്നു.

';

വിറ്റാമിൻ സി

കണ്ണുകളെ ഓക്സിഡേറ്റീവ് ഡാമേജിൽ നിന്നും സംരക്ഷിക്കുകയും തിമിര സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഓറഞ്ച്, സ്ട്രോബറി, ക്യാപ്സിക്കം തുടങ്ങിയവയിൽ ഇവ കാണപ്പെടുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story