മുംബൈ: പൈപ്പ് പൊട്ടി റോഡ് തകർന്ന് വെള്ളം പുറത്തേക്ക് കുതിച്ചു. റോഡിലൂടെ സ്കൂട്ടറിൽ പോകുകയായിരുന്ന സ്ത്രീ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ചെറിയ പരിക്കേറ്റതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പൊട്ടിത്തെറിയോടുകൂടെ റോഡിൽ വലിയ കുഴി രൂപപ്പെടുന്നതും അതിശക്തമായി വെള്ളം കുതിച്ചൊഴുകുന്നതും വീഡിയോയിൽ കാണാം. മഹാരാഷ്ട്രയിലെ യുവാത്മലിലാണ് സംഭവം. പ്രദേശവവാസികളാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
#WATCH | Road cracked open after an underground pipeline burst in Yavatmal, Maharashtra earlier today. The incident was captured on CCTV. A woman riding on scooty was injured. pic.twitter.com/8tl86xgFhc
— ANI (@ANI) March 4, 2023
മലപ്പുറത്ത് ജനവാസ മേഖലയിൽ ഭീതിവിതച്ച് കാട്ടാനകളുടെ ആക്രമണം; മതിലുകളും ഗെയ്റ്റുകളും തകർത്തു
ജനവാസ മേഖലയെ ഭീതിയിലാഴ്ത്തി കാട്ടാനകളുടെ ആക്രമണം. പുലർച്ചെ മൂന്ന് മണിയോടെ ഇറങ്ങിയ ആനകളെ ആറ് മണിയോടെയാണ് കാട്ടിലേക്ക് തിരിച്ചയക്കാൻ സാധിച്ചത്. കാട്ടാനകൾ റോഡിലേക്ക് കയറിവരുന്ന സിസിടിവി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തിരുവാലി പഞ്ചായത്തിലെ നടുവത്ത്, വണ്ടൂർ പഞ്ചായത്തിലെ കാപ്പിൽ,നിലമ്പൂർ കനോലി പ്ലോട്ട് എന്നിവിടങ്ങളിലാണ് കാട്ടാന ഭീതിവിതച്ചത്. ആനകളെ കണ്ട് ഭയന്നോടിയ കാട്ടുമുണ്ട സ്വദേശി കുന്നുമ്മൽ വടക്കുംപാടം മുസ്തഫയ്ക്ക് വീണ് പരിക്കേറ്റു. ഇദ്ദേഹത്തെ നിലമ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. നിരവധി വീടുകളുടെ മതിലുകളും ഗൈയ്റ്റുകളും ആന തകർത്തു.
നിലമ്പൂർ ഭാഗത്ത് നിന്നാണ് രണ്ട് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയിട്ടുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. വനം വകുപ്പ്, ആർആർടി, എമർജൻസി റെസ്‌ക്യൂ ഫോഴ്സ് എന്നിവരും നാട്ടുകാരും ചേർന്നാണ് ആനകളെ രാവിലെ ആറ് മണിയോടെ നിലമ്പൂർ കനോലി പ്ലോട്ടിലൂടെ കാട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...